ദ. കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം യൂങ് സാം അന്തരിച്ചു

സോള്‍: മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് കിം യൂങ് സാം (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തലസ്ഥാനത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തു നാലു പതിറ്റാണ്ടോളം നിലനിന്ന പട്ടാള ഭരണത്തിന് അന്ത്യം കുറിക്കുന്നതിനു നിരന്തര പോരാട്ടം നടത്തിയ അദ്ദേഹം ദക്ഷിണകൊറിയയെ ജനാധിപത്യ രാജ്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. ഇക്കാലയളവില്‍ രണ്ടു തവണ വീട്ടുതടങ്കലിലാക്കപ്പെട്ടിട്ടുണ്ട്. 1993-98 കാലഘട്ടത്തില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റായിരുന്നു. സോള്‍ നാഷനല്‍ യൂനിവേഴ്‌സിറ്റി ആശുപത്രി മേധാവിയാണ് മരണവിവരം പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it