ദ. കൊറിയക്കെതിരായ ആക്രമണത്തിന് തയ്യാറെടുക്കാന്‍ കിം ജോങ് ഉന്‍

സിയോള്‍: ദക്ഷിണ കൊറിയക്കെതിരേ ആക്രമണത്തിന് ഒരുങ്ങാന്‍ ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയെന്ന് ദക്ഷിണ കൊറിയന്‍ ചാര ഏജന്‍സി. ദക്ഷിണ കൊറിയന്‍ ഭരണകക്ഷി നേതാവിനെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. ഉത്തര കൊറിയയുടെ ആണവ പരീക്ഷണവും ഉപഗ്രഹ വിക്ഷേപണവും സൃഷ്ടിച്ച സംഘര്‍ഷ സാധ്യത രൂക്ഷമാക്കുന്നതാണ് പുതിയ റിപോര്‍ട്ട്. ദക്ഷിണ കൊറിയന്‍ ചാരസംഘടനയായ നാഷനല്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സെയ്‌നുരി പാര്‍ട്ടി നേതാവ് വടക്കന്‍ കൊറിയന്‍ ആക്രമണം സംബന്ധിച്ച് സൂചന നല്‍കിയത്.
ആക്രമണത്തിന് ഒരുങ്ങാനുള്ള കിമ്മിന്റെ നിര്‍ദേശം നടപ്പാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച ഉത്തര കൊറിയന്‍ ചാരസംഘടന സൈബര്‍ ആക്രമണങ്ങള്‍ക്കും മറ്റും ഒരുക്കം തുടങ്ങിയതായും നാഷനല്‍ ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി. ദക്ഷിണ കൊറിയ ആക്രമിച്ച ചരിത്രം വടക്കന്‍ കൊറിയക്കുണ്ടെങ്കിലും ഈ റിപോര്‍ട്ടിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it