World

ദൗമ പിടിക്കാന്‍ ആക്രമണം രൂക്ഷം; 42 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയിലെ ദൗമ പിടിച്ചെടുക്കാന്‍ സിറിയന്‍ സഖ്യം വ്യോമാക്രമണം രൂക്ഷമാക്കി. 42 പേര്‍ കൊല്ലപ്പെട്ടു. ഗൂത്തയിലെ പ്രധാന പട്ടണമായ ദൗമ സിറിയന്‍ സൈന്യം വളഞ്ഞതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യത്തിന് ലഭിച്ചിട്ടില്ല. ആക്രമണം രൂക്ഷമായതോടെ ആയിരക്കണക്കിനു പേര്‍ ഇതിനകം തന്നെ നഗരംവിട്ട് പോയിട്ടുണ്ട്. വിമതരുടെ പ്രദേശങ്ങള്‍ പരസ്പരം സഹായം നല്‍കുന്നത് നിര്‍ത്താനായി ഗൂത്തെയ വിവിധ ഘട്ടങ്ങളായി തിരിച്ചാണ് സിറിയന്‍ സൈന്യം ആക്രമി ക്കുന്നത്. അതേസമയം, വിമത നിയന്ത്രണ പ്രദേശങ്ങളായ മുദൈറ സിറിയന്‍ നിയന്ത്രണത്തിലായെന്ന റിപോര്‍ട്ടുകളുണ്ട്. ഹറാസ്തയ്ക്കും ദൗമയ്ക്കുമാണ് പോരാട്ടം നടത്തുന്നതെന്ന് സിറിയന്‍ സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അതേസമയം, പോരാട്ടം ശക്തമാക്കിയതോടെ ജനങ്ങളുടെ ഭൂഗര്‍ഭ താവളങ്ങള്‍ക്കും പള്ളികള്‍ക്കും ജനങ്ങള്‍ അഭയം തേടാനിടയുള്ള മറ്റു സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണം സൈന്യം വര്‍ധിപ്പിച്ചു. പൊതു പാര്‍ക്കുകളിലും തുറന്ന പ്രദേശങ്ങളിലുമായി ജനങ്ങള്‍ ഇതിനോടകം തിങ്ങിക്കൂടിയിട്ടുണ്ട്. ഇത്തരം ക്യാംപുകളിലെ ഭക്ഷ്യലഭ്യതയും കുടിവെള്ള ലഭ്യതയും തീര്‍ത്തും കുറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പട്ടിണിയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടക്കംചെയ്യുന്ന കര്‍മങ്ങള്‍ പോലും വ്യോമാക്രമണം കാരണം നിര്‍ത്തിവച്ചു. ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ചും വ്യാപകമായി വ്യോമാക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it