ദ്വീപിലെ പ്രതിഷേധം; ഫിലിപ്പീന്‍സിനെതിരേ ചൈന

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ തര്‍ക്കമേഖലയില്‍ ഫിലിപ്പീന്‍സ് നിയന്ത്രണത്തിലുള്ള വിദൂര ദ്വീപില്‍ ഫിലിപ്പീന്‍സ് പ്രക്ഷോഭകര്‍ കാലുകുത്തിയ സംഭവത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് ചൈന. നിയമവിരുദ്ധമായി കൈയേറിയ ദ്വീപില്‍നിന്ന് ഒഴിഞ്ഞുപോവണമെന്നു ഫിലിപ്പീന്‍സിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുകയാണെന്ന് വിദേശകാര്യ വക്താവ് ലു കാങ് വ്യക്തമാക്കി. സ്പ്രാറ്റിലി ദ്വീപുകളിലെ പഗാസിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അമ്പതോളം വരുന്ന ഫിലിപ്പീന്‍സ് പ്രക്ഷോഭകര്‍ കപ്പലിറങ്ങിയത്. സംഘത്തിലെ ഭൂരിപക്ഷവും വിദ്യാര്‍ഥികളാണ്. മേഖലയില്‍ വന്‍ കൈയേറ്റത്തിനാണ് ചൈന ശ്രമിക്കുന്നതെന്നു സംഘം ആരോപിച്ചു. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ദക്ഷിണ ചൈന കടലിലെ ഭൂരിപക്ഷം മേഖലകളിലും ചൈനാ അവകാശവാദമുന്നയിച്ചുവരുകയാണ്. അയല്‍രാജ്യങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണിത്.
Next Story

RELATED STORIES

Share it