ദ്വീപിലെ പെണ്‍കുട്ടികള്‍ ഇനി സൈക്കിളില്‍ ചുറ്റിയടിക്കും

പി വി  മുഹമ്മദ്  ഇഖ്ബാല്‍

കോഴിക്കോട്: ലക്ഷദ്വീപിലെ പത്തു ദ്വീപുകളിലെയും പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ആദ്യഘട്ട വിതരണം പൂര്‍ത്തിയാക്കി. എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ബസ് സര്‍വീസ് തീരെ ഇല്ലാത്ത ദ്വീപില്‍ പുരുഷന്‍മാര്‍ കൂടുതലും ബൈക്കുകളെയാണ് ആശ്രയിക്കാറുള്ളത്. പെട്രോളും ഡീസലും കേരളം ഉള്‍െപ്പടെയുള്ള പ്രദേശങ്ങൡ നിന്ന് എത്തുന്നതായതിനാല്‍ ഓട്ടോകള്‍ക്ക് യാത്രാനിരക്ക് കൂടുതലാണ്. ട്രാക്ടറുകളിലാണ് ചരക്കുകള്‍ ദ്വീപിനുള്ളില്‍ തന്നെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോവാറുള്ളത്. സ്‌കൂള്‍ കുട്ടികള്‍ കൂടുതലും സൈക്കിള്‍ സവാരിയാണ് നടത്താറ്. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് കാറുകളുള്ളത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാത്ത സ്ത്രീകള്‍ വിരളമാണിവിടെ.  ബസ്സും ലോറിയും ഉള്‍പ്പെടെ വലിയ വാഹനങ്ങളൊന്നുമില്ലാത്തതിനാല്‍ ഭയമില്ലാതെ റോഡിലൂടെ നടക്കുന്നതിനോ സൈക്കിള്‍ ചവിട്ടുന്നതിനോ സൗകര്യമാണ്.
ബൈക്കുകള്‍ തട്ടിയുള്ള ചെറിയ അപകടങ്ങളല്ലാതെ വാഹനാപകടത്തില്‍പ്പെട്ട് ദ്വീപില്‍ ഇതുവരെ മരണം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രധാന സവിശേഷത. വീടുകളൊന്നും മതില്‍ കെട്ടി വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ ആവശ്യമെങ്കില്‍ വീടുകളുടെ മുറ്റത്തുകൂടി സഞ്ചരിക്കുന്നതിനും ഇവിടെ എതിര്‍പ്പില്ല. ഒന്നാം ക്ലാസിലെ  കുട്ടികള്‍ക്ക് ബാഗും ബോക്‌സും ഉള്‍പ്പെടെ സൗജന്യമായി ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it