ദ്വിരാഷ്ട്ര പരിഹാരം: ചര്‍ച്ച പുനരാരംഭിക്കാന്‍ ഫ്രാന്‍സ് നീക്കം

പാരിസ്: ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാരമാര്‍ഗം സംബന്ധിച്ച് ചര്‍ച്ചയ്ക്കുള്ള ശ്രമം ഫ്രാന്‍സ് പുനരാരംഭിക്കുന്നു. ചര്‍ച്ചയില്‍ ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രത്തിനു പിന്തുണ നല്‍കുമെന്നു ഫ്രാന്‍സ് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് അറിയിച്ചു. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഫ്രാന്‍സ് നടപടിയെടുക്കും.
അറബ്, യൂറോപ്യന്‍, അമേരിക്കന്‍ പ്രതിനിധികളില്‍ നിന്ന് ദ്വിരാഷ്ട്ര പരിഹാരം സംബന്ധിച്ച് അഭിപ്രായം തേടും. ദ്വിരാഷ്ട്ര പരിഹാരമാര്‍ഗം ഉപേക്ഷിക്കാന്‍ അനുവദിക്കില്ലെന്നും ഫാബിയസ് പറഞ്ഞു.
പരാജയപ്പെട്ട സമാധാനശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ വേണം. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it