palakkad local

ദ്വിദിന റമദാന്‍ പ്രഭാഷണവും സ്വലാത്ത് മജ്‌ലിസും ഇന്നുമുതല്‍

പട്ടാമ്പി: വിളയൂര്‍ കുപ്പൂത്ത് ഖാദിരിയ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദ്വിദിന റമദാന്‍ പ്രഭാഷണവും ബായാര്‍ തങ്ങളുടെ സ്വലാത്ത് മജ്‌ലിസും ഇന്ന് മുതല്‍ തുടങ്ങും. ഇന്ന് രാവിലെ 10നു എസ്എംഎ കൊപ്പം റീജ്യനല്‍ പ്രസിഡന്റ് പി സൈനുല്‍ആബിദ് സഖാഫി ഉദ്ഘാടനം ചെയ്യും. ഖാദിരിയ്യ വൈസ് പ്രസിഡന്റ് കെ കെ ഇസ്മയില്‍ അല്‍ഹസനി അധ്യക്ഷത വഹിക്കും.  സ്വലാഹുദ്ധീന്‍ അല്‍ബുഖാരി തങ്ങള്‍ വാരണാക്കര റമദാന്‍ പ്രഭാഷണം നടത്തും. നാളെ രാവിലെ 10ന് സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കെ ഉമര്‍ മദനി വിളയൂര്‍ ഉദ്ഘാടനം ചെയ്യും. നിസാമുദ്ധീന്‍ തങ്ങള്‍ കുരുവമ്പലം അധ്യക്ഷത വഹിക്കും. നൗഫല്‍ അസ്ഹരി തവനൂര്‍ മതപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് റമദാന്‍ പ്രാര്‍ഥനാ സമ്മേളനവും സ്വലാത്ത് മജ്‌ലിസും അബ്ദുറഹിമാന്‍ ഇമ്പിച്ചിച്ചിക്കോയ ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സുന്നി നേതാക്കളായ ഹാഫിസ് ഉസ്മാന്‍ വിളയൂര്‍, യൂസഫ് സഖാഫി വിളയൂര്‍, ലുഖ്മാന്‍ വിളത്തൂര്‍, മൊയ്തീന്‍കുട്ടി അല്‍ഹസനി, അലിയാര്‍ അഹ്‌സനി, അബൂബക്കര്‍ ബാഖവി നാട്യമംഗലം, ഷഫീഖ് സഖാഫി മപ്പട്ടുകര, അല്‍ അക്ബര്‍ ഇണ്ണ്യാപ്പു ഹാജി വല്ലപ്പുഴ, ഇസ്മയില്‍ ഹാജി പൈലിപ്പുറം, ജാബിര്‍ സഖാഫി എടപ്പലം സംബന്ധിക്കും.
Next Story

RELATED STORIES

Share it