palakkad local

ദ്വിദിന ദേശീയ അറബിക് ശില്‍പശാലയ്ക്ക് തുടക്കം

പട്ടാമ്പി: ലോക സൗന്ദര്യശാസ്ത്രത്തെ സ്വാധീനിക്കാനും അക്ഷരങ്ങളേയും വാചകളേയും ചിത്രകലയുടെ ഭാഗമാക്കാനും അറബി കാലിഗ്രാഫിക്ക് കഴിഞ്ഞുവെന്ന് ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാഡമി വിദേശ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. മുഹമ്മദ് ഷമീം നിസാമി ബിഹാര്‍ പറഞ്ഞു. ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ പട്ടാമ്പി ഗവ.സംസ്‌കൃത കോളജ് അറബിക് വിഭാഗം നടത്തുന്ന ദ്വിദിന ദേശീയ അറബിക് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം മഹാരാജാസ് കോളജ് അറബിക് വിഭാഗം മുന്‍ റീഡര്‍ ഡോ.അബ്ദുസ്സത്താര്‍, കുമരനെല്ലൂര്‍ ഇസ് ലാഹിയ കോളജ് പ്രിന്‍സിപ്പല്‍ പ്രെഫ.പി.അബദുല്‍ അലി, കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.പ്രസന്ന, യൂനിയന്‍ ജോയന്റ് സെക്രട്ടറി ഷഹല , അറബിക് അലുംനി പ്രസിഡന്റ് എന്‍ജിനീയര്‍ അബ്ദുല്ല,അറബിക് വിഭാഗം അധ്യക്ഷന്‍ ഡോ. പി അബദു ,അധ്യാപക അവാര്‍ഡ് ജേതാവ് ഹംസ കടന്നമണ്ണ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ബഹുഭാഷാ സംഗമം ശ്രദ്ധേമായി “ഭാഷയും സാംസ്‌കാരിക വൈവിധ്യങ്ങളും “എന്ന വിഷയത്തില്‍ നടന്ന സംഗമത്തില്‍  ഡോ. പി.കെ.പ്രതിഭ (ഹിന്ദിയുടെ ആനുകാലിക പ്രസക്തി) എ.ബി.ലക്ഷ മണന്‍ (ആധുനിക സമൂഹത്തിലെ സംസ്‌കൃതം), എം ആര്‍ അനില്‍കുമാര്‍ (ഭാഷ സ്വത്വവും രാഷ്ട്രീയവും) പ്രഫ.ശിവശങ്കര്‍ (ഭാഷ ഒരു പ്രതിരോധം.), പ്രഫ. പി ഹുസൈന്‍ (അറബി ഒരു ആഗോള ഭാഷ), എന്നിവര്‍ സംസാരിച്ചു. ഡോ. കെ എം’ ഹിലാല്‍ അധ്യക്ഷനായി. എസ്ഇആര്‍ടി റിസോഴ്‌സ്  പേഴ്‌സണ്‍മാരായ കെവി അബ്ദുല്‍ വഹാബ്  ടിടി ഫിറോസ്, ഡോ. നൂറുല്‍ അമീന്‍, അബ്ദുല്‍ ഹമീദ്, പി കെ എ ഹമീദ്, ഖാലിദ് സി ടി, ഡോ. പി പി ജാഫര്‍ സാദിഖ് ,പ്രൊഫ.മുഹമ്മദ് അഷ്‌റഫ്, മുഹമ്മദലി വാഫി, മുബീനുല്‍ ഹഖ് എന്നിവരാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നത്. അറബി എഴുത്ത് കല, കാലിഗ്രാഫി എന്നിവയെ അധികരിച്ചുള്ള ശില്‍പശാല ഇന്ന് സമാപിക്കും
Next Story

RELATED STORIES

Share it