Sports

ദ്യുതി ചന്ദ് റിയോയിലേക്ക്; ദേശീയ റെക്കോഡ് പ്രകടനവുമായി താരം ഒളിംപിക്‌സിനു യോഗ്യത നേടി

അല്‍മാത്തി (കസാക്കിസ്താ ന്‍): ഇന്ത്യയുടെ സ്റ്റാര്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദ് റിയോ ഒളിംപിക്‌സിനു യോഗ്യത നേടി. കസാക്കിസ്താനില്‍ നടന്ന ജി കൊസനോവ് മൊമ്മോറിയല്‍ മീറ്റിന്റെ 100 മീറ്ററില്‍ 11.30 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്താണ് ദേശീയ ചാംപ്യന്‍ കൂടിയായ ദ്യുതി ചന്ദ് റിയോ ടിക്കറ്റ് കൈക്കലാക്കിയത്. ദേശീയ റെക്കോഡാണിത്.
താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണി ത്. നിലവില്‍ 100 മീറ്ററില്‍ ഇന്ത്യയുടെ ദേശീയ റെക്കോഡ് ദ്യുതിയുടെ പേരിലാണ്. റിയോ ഒളിംപിക്‌സ് യോഗ്യത നേടാന്‍ 11.32 സെക്കന്റാണ് വേണ്ടിയിരുന്നത്.
നേരത്തെ ഏപ്രിലില്‍ ഡല്‍ഹിയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റില്‍ ദ്യുതിക്ക് ചെറിയ മാര്‍ജിനില്‍ ഒളിംപിക്‌സ് യോഗ്യത നഷ്ടമായിരുന്നു. അന്നു 11.33 സെക്കന്റില്‍ ഫിനിഷ് ചെയ്ത ദ്യുതി പുതിയ ദേശീയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. ഇതാണ് കസാക്കിസ്താന്‍ മീറ്റിലൂടെ താരം തിരുത്തിയത്.
ദേവേന്ദ്രോയ്ക്ക് യോഗ്യത നേടാനായില്ല
ബാക്കു: ഇന്ത്യന്‍ ബോക്‌സര്‍ ദേവേന്ദ്രോ സിങിന്റെ റിയോ ഒളിംപിക്‌സ് മോഹം പൊലിഞ്ഞു. ലോക ലൈറ്റ് ഫ്‌ളൈവെയ്റ്റ് ബോക്‌സിങ് യോഗ്യതാ ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ പുറത്തായതോടെയാണ് താരത്തിന്റെ റിയോ സ്വപ്‌നം അസ്തമിച്ചത്. 49 കിഗ്രാം വിഭാഗത്തിലാണ് ദേവേന്ദ്രോ മല്‍സരിച്ചത്.
സെമിഫൈനലില്‍ സ്‌പെയിനിന്റെ കര്‍മോന ഹെറഡിയ സാമുവലിനോട് പരാജയപ്പെട്ടതാണ് ദേവേന്ദ്രോയ്ക്ക് വിനയായത്. ലൈറ്റ് ഹെവിവെയ്റ്റ് വിഭാഗത്തില്‍ നേരത്തെ സുമിത് സാങ്‌വാനും റിയോ ടിക്കറ്റ് സ്വന്തമാക്കാനായിരുന്നില്ല. തോറ്റെങ്കിലും ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ നേടാന്‍ ദേവേന്ദ്രോയ്ക്ക് സാധിച്ചു.
Next Story

RELATED STORIES

Share it