ദോഹ ഫോറത്തിനു അടുത്ത ഞായറാഴ്ച തുടക്കം
BY fousiya sidheek11 May 2017 6:12 AM GMT
fousiya sidheek11 May 2017 6:12 AM GMT
ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ആഭിമുഖ്യത്തില്‍ പതിനേഴാമത് ദോഹ ഫോറത്തിനു അടുത്ത ഞായറാഴ്ച തുടക്കമാകും. വികസനം, സുസ്ഥിരത, അഭയാര്‍ഥി പ്രശ്നം എന്നീ ശീര്‍ഷകത്തിലാണ് ഇത്തവണത്തെ ഫോറം നടക്കുന്നത്.അന്താരാഷ്ട്ര പ്രശസ്തരായ 414 പേര് ഫോറത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി തലവന്‍ ഡോ. ഇബ്രാഹിം അല്‍നഈമി വെളിപ്പെടുത്തി. ഖത്തറില്‍ നിന്നുള്ള പങ്കാളികളടക്കം 600 പേര് ഫോറത്തിന്റെ ഭാഗമാകും.അഭയാര്‍ഥി പ്രശ്നമാണ് ഇത്തവണത്തെ പ്രധാന ചര്‍ച്ചാ വിഷയം. അഭയാര്‍ഥികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം, നിയമം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. വികസനവും സുസ്ഥിരതയുമായി ബന്ധപ്പെട്ട വിഷയങ്ങളും അതിന്റെ വിശാലമായ കാഴ്ചപ്പാടുകളും ഫോറത്തില്‍ പങ്കുവയ്ക്കപ്പെടുമെന്ന് നഈമി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഉദ്ഘാടന സമ്മേളനത്തിനു പുറമെ അഞ്ച് പൊതു ചര്‍ച്ചാ വേദികളും ഫോറത്തില്‍ സംഘടിപ്പിക്കപ്പെടും. രാഷ്ട്രീയ-സാമ്പത്തിക ചര്‍ച്ചകളും രണ്ട് ദിവസം ചേരുന്ന ഫോറത്തിലുണ്ടാകും. അഭയാര്‍ഥികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ചര്‍ച്ചയടക്കം 12 ചര്‍ച്ചാ സദസ്സുകള്‍ ഫോറത്തില്‍ സംഘടിപ്പിക്കപ്പെടും.ഫോറത്തിന്റെ ഒന്നാം ദിവസം രണ്ട് പൊതു ചര്‍ച്ചകളും ആറ് പാര്‍ശ്വ ചര്‍ച്ചകളും ഉണ്ടായിരിക്കും. ' ഖത്തര്‍ 2022; തൊഴിലാളികളുടെ അവകാശ സംരക്ഷണവും അവസരങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ അമേരിക്കന്‍ സെനറ്റര്‍ ജോര്‍ജ് മിഷേല്‍ നയിക്കുന്ന പ്രത്യേക ചര്‍ച്ചയും ഒന്നാം ദിവസത്തില്‍ നടക്കും. രണ്ടാം ദിനത്തില്‍ മൂന്ന് പൊതു ചര്‍ച്ചകളും ഏഴ് പാര്‍ശ്വ ചര്‍ച്ചകളും സമാപന സമ്മേളനവും നടക്കും.' അന്താരാഷ്ട്ര സഹകരണവും രാഷ്ട്രീയ-സാമ്പത്തിക സുസ്ഥിരതാ പ്രാധാന്യവും' എന്ന വിഷയത്തിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന് ആല്‍ഥാനി ആമുഖ പ്രഭാഷണം നടത്തും. ദോഹ ഫോറത്തെ സംബന്ധിച്ചുള്ള ഫിലിം പ്രദര്‍ശനവും മുഖ്യാതിഥികളുടെ ആശംസാ പ്രസംഗങ്ങളും തുടര്‍ന്ന് നടക്കും.കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹ്, സുദാന്‍ പ്രസിഡന്റ് ഉമര്‍ ഹസന് അല്ബഷീര് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രമുഖരാണ്. കൂടാതെ നിരവധി രാഷ്ട്ര തലവന്മാരും വിദേശകാര്യ മന്ത്രിമാരും സാമ്പത്തിക നയതന്ത്ര വിദഗ്ധരും ഫോറത്തിനെത്തും.
Next Story
RELATED STORIES
അറബ് വസന്തത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക്
21 July 2022 2:56 PM GMTജപ്പാന് മുന്‍ പ്രധാനമന്ത്രിയെ വെടിവച്ചു കൊന്നത് ക്രിസ്ത്യന്‍...
14 July 2022 5:06 PM GMTഇസ്രായേൽ ഷെറിനെ കൊലപ്പെടുത്തിയത് ജോ ബൈഡൻ വെള്ളപൂശുന്നത് എന്തിന് ?
7 July 2022 4:51 PM GMTഗള്‍ഫില്‍ അറബ്-സയണിസ്റ്റ്-നാറ്റോ സഖ്യമെന്ന് ഇറാന്| AROUND THE...
23 Jun 2022 3:18 PM GMTഅമേരിക്കയിലെ വെടിവയ്പും തോക്ക് ലോബിയും
16 Jun 2022 3:50 PM GMTഖസാക്കിസ്ഥാനിലെ പ്രക്ഷോഭവും ദാവോസിലെ ഉച്ചകോടിയും
9 Jun 2022 4:24 PM GMT