Gulf

ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം

ദോഹ: ഒക്ടോബര്‍ മുതല്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് ബഹ്‌റയ്ന്‍ സ്‌റ്റോപ്പ് ഓവര്‍ ഒഴിവാക്കി ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കും. ലണ്ടന്‍ ഹീത്രൂവിനും ദോഹയ്ക്കും ഇടയില്‍ കഴിഞ്ഞ 57 വര്‍ഷമായി ബ്രിട്ടീഷ് എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, മനാമയില്‍ നിര്‍ത്തിയാണ് അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നത്.
നിലവില്‍ രാത്രി വൈകി പുറപ്പെടുന്ന വിമാനം രാവിലെയാണ് ദോഹയില്‍ നിന്ന് പുറപ്പെടുക. യാത്രാ സമയത്തില്‍ ഒന്നര മണിക്കൂറിന്റെ കുറവുണ്ടാവും. ഒക്ടോബര്‍ 31 മുതലാണ് ബോയിങ് 777 വിമാനം സേവനം ആരംഭിക്കുക.
അറുപതുകളുടെ അവസാനം ബ്രിസ്റ്റോള്‍ ബ്രിട്ടാനിക്ക വിമാനമാണ് ലണ്ടനില്‍ ദോഹയിലേക്ക് യാത്രക്കാരെ എത്തിച്ചിരുന്നതെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് അനുസ്മരിച്ചു. ബെയ്‌റൂത്തിലും ബഹ്‌റയ്‌നിലും യാത്രക്കാരെ ഇറക്കിയാണ് വിമാനം പറന്നിരുന്നത്. 13 മണിക്കൂറും 15 മിനിറ്റുമായിരുന്നു യാത്രാ സമയം.
പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ദിവസവും ഖത്തറില്‍ നിന്ന് ബ്രിട്ടീഷ് തലസ്ഥാനത്തേക്ക് ഏഴ് നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ ഉണ്ടാവും. നവംബര്‍ മധ്യം മുതല്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് യാത്രാ നിരക്കിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2,620 റിയാലാണ് എക്കോണമി ക്ലാസിലെ നിരക്ക്. ഇതേ സമയത്ത് ഖത്തര്‍ എയര്‍വെയ്‌സില്‍ 3,950 റിയാല്‍ നല്‍കണം.
Next Story

RELATED STORIES

Share it