Flash News

ദോഹയിലേക്കു കുറിപ്പില്ലാതെ മരുന്ന് കൊണ്ടുപോയ ഇന്ത്യന്‍ എന്‍ജിനീയര്‍ വെട്ടിലായി

ദോഹയിലേക്കു കുറിപ്പില്ലാതെ മരുന്ന് കൊണ്ടുപോയ ഇന്ത്യന്‍ എന്‍ജിനീയര്‍ വെട്ടിലായി
X
medicine new

ദോഹ : ഡോക്ടറുടെ രേഖാമൂലമുള്ള കുറിപ്പില്ലാതെ മരുന്നുമായി ദോഹയിലെത്തിയ
ഡല്‍ഹി സ്വദേശിയായ യുവ എന്‍ജിനീയറെ ഹമദ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്കു മാറ്റിയ യുവാവിനെ എംബസി ഇടപെടലിനെത്തുടര്‍ന്നാണ് മോചിപ്പിച്ചത്. ജോലിക്കായി എത്തിയ കെമിക്കന്‍ എന്‍ജിനീയര്‍ അങ്കിത് സിംഗാളിനെയാണ് കഴിഞ്ഞദിവസം കസ്റ്റംസ് അധികൃതര്‍ തടഞ്ഞു വച്ചത്. തുടര്‍ന്ന് ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തിലേക്കു മാറ്റിയ ശേഷം ലഹരിമരുന്നു കൈവശം വച്ചു എന്ന കേസില്‍ തുടര്‍നടപടിക്രമങ്ങളും ആരംഭിച്ചു.

സംഭവമറിഞ്ഞ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. പ്രമുഖ രാജ്യാന്തര എണ്ണ കമ്പനിയില്‍ കെമിക്കല്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കാന്‍ ദോഹയില്‍ ആദ്യമായി എത്തിയ അങ്കിതിന്റെ ബാഗിലുണ്ടായിരുന്ന രണ്ടു സ്ട്രിപ് വേദനസംഹാരിയില്‍ ഖത്തറില്‍ നിരോധിക്കപ്പെട്ട മരുന്നും ഉള്‍പ്പെട്ടിരുന്നു.
സംഭവമറിഞ്ഞു യുവാവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട എംബസി അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. അംബാസഡറുടെ നിര്‍ദേശ പ്രകാരം ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിങ്, ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാര്‍, ഡോ. അലീം, അസ്‌ലം എന്നിവര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലെത്തി യുവാവിനെ സന്ദര്‍ശിച്ചു.
തുടര്‍ന്ന് അംബാസഡര്‍ യുവാവിനെ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും ദോഹയില്‍ ജോലി തുടരാന്‍ അനുവദിക്കണമെന്നും ഖത്തര്‍ അധികാരികളോട് അഭ്യര്‍ഥിച്ചു. യുവാവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട ഖത്തരി അധികൃതര്‍ ശനിയാഴ്ച വൈകിട്ടു യുവാവിനെ മോചിപ്പിക്കുകയും ജോലി ചെയ്യാന്‍ അനുമതി നല്‍കുകയുമായിരുന്നു.
Next Story

RELATED STORIES

Share it