Flash News

ദോഷപരിഹാരത്തിന് ബലാത്സംഗം: ജ്യോതിഷി അറസ്റ്റില്‍

ദോഷപരിഹാരത്തിന് ബലാത്സംഗം: ജ്യോതിഷി അറസ്റ്റില്‍
X
മംഗളൂരു: ജാതകദോഷമാണെന്നും പരിഹാരക്രിയകള്‍ ചെയ്യണമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ
ബലാത്സംഗം ചെയ്ത കേസില്‍ ജ്യോതിഷി അറസ്റ്റില്‍. പുട്ടൂരിലെ ബെന്നൂര്‍ നെക്കില സ്വദേശി ബാലചന്ദ്ര ആചാര്യ(34)യാണ് അറസ്റ്റിലായത്.



അച്ഛനമ്മമാര്‍ക്കൊപ്പം ജ്യോതിഷിയെ കാണാനെത്തിയതാണ് പെണ്‍കുട്ടി. ക്രിയ ചെയ്തുതീരുംവരെ മുറിക്ക് പുറത്തിരിക്കാന്‍ മാതാപിതാക്കളോട് നിര്‍ദേശിച്ച ജ്യോതിഷി പെണ്‍കുട്ടിയെ വീടിന്റെ അകത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
Next Story

RELATED STORIES

Share it