Flash News

ദോശ പരാമര്‍ശം; പ്രതിഷേധം അവസാനിപ്പിച്ച് സ്പീക്കര്‍ നിയമസഭയിലെത്തി

ദോശ പരാമര്‍ശം; പ്രതിഷേധം അവസാനിപ്പിച്ച് സ്പീക്കര്‍ നിയമസഭയിലെത്തി
X
N-Sakthan

തിരുവനന്തപുരം:ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ ഇന്നലത്തെ ദോശ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ന് നിയമസഭയിലെത്താതിരുന്ന സ്പീക്കര്‍ ഉച്ചയോടെ നിയമസഭയിലെത്തി. മന്ത്രിമാരും മറ്റും സ്പീക്കറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയുമായി ഫോണില്‍ സ്പീക്കര്‍ സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് സ്പീക്കര്‍ നിയമസഭയിലെത്തിയത്. ഇന്നു രാവിലെ ഓഫിസിലെത്തിയ സ്പീക്കര്‍ എന്‍ ശക്തന്‍ ഇന്ന് നിയമസഭയില്‍ എത്താതെയാണ് പ്രതിഷേധിച്ചത്. ഓഫിസിലെത്തിയെങ്കിലും അദ്ദേഹം സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നില്ല. പകരം ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്.
ദോശ ചുടുന്നത് പോലെ സ്പീക്കര്‍ ബില്‍ പാസ്സാക്കുന്നുവെന്ന് ഇന്നലെ രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു.
സംസാരം കുറച്ച് ബില്‍ പാസ്സാക്കുന്നത് ശരിയെല്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ സി ജോസഫ് രണ്ടാമത്തെ ബില്ല് അവതരിപ്പിച്ച ശേഷം എന്‍ എ നെല്ലിക്കുന്ന് ചര്‍ച്ചയില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു. തുടര്‍ന്ന് സംസാരം ചുരുക്കാന്‍ സ്പീക്കര്‍ ഇടയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപ്പെടുകയായിരുന്നു. സഭയില്‍ ബില്ലുകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സമയമില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ഇതിനു മറുപടിയായി നിങ്ങള്‍ക്കു പ്രധാനമന്ത്രിയെ കാണാനാണെന്ന് താന്‍ പെട്ടെന്ന് ബില്‍ പാസ്സാക്കുന്നതെന്നും സ്്പീക്കര്‍ ചെന്നിത്തലയോട് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it