Flash News

ദോക്‌ലാം തര്‍ക്കം പട്ടേല്‍ പ്രവചിച്ചിരുന്നെന്ന് പരീക്കര്‍



ന്യൂഡല്‍ഹി: ദോക്‌ലാം സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷത്തിലേക്കു നീങ്ങുമെന്ന് 1950ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രവചിച്ചിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.ഭാവിയില്‍ ചൈനയുമായും പാകിസ്താനുമായും യുദ്ധം ചെയ്യേണ്ട സാഹചര്യം ഇന്ത്യക്കു വന്നുചേരുമെന്ന്  ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നതായും മുന്‍ പ്രതിരോധ മന്ത്രികൂടിയായ പരീക്കര്‍ വെളിപ്പെടുത്തുന്നു.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ നെഹ്‌റുവിന് അയച്ച കത്തുകള്‍ വായിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചതെന്ന് പരീക്കര്‍ പറയുന്നു.
Next Story

RELATED STORIES

Share it