Flash News

ദേഷ്യം വെടിയൂ, രക്ഷാപ്രവര്‍ത്തനമാണ് പ്രധാനം: നിര്‍മലാ സീതാരാമന്‍

ദേഷ്യം വെടിയൂ, രക്ഷാപ്രവര്‍ത്തനമാണ് പ്രധാനം: നിര്‍മലാ സീതാരാമന്‍
X

തിരുവനന്തപുരം: ചുഴലി കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി, പ്രവചിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ലെന്നും അതു കൊണ്ടു തന്നെ  മുന്നറിയിപ്പ് സംബന്ധിച്ച് തര്‍ക്കം വേണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെ സംസാരിക്കുകയായിരുന്നു അവര്‍. നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലി കൊടുങ്കാറ്റ് ഈ ഭാഗത്ത് ഉണ്ടാകുന്നത്. ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കേണ്ടത്. വളരെ നേരത്തെ മുന്നറിയിപ്പ് ലഭിച്ചാല്‍ നന്ന്. എന്നാല്‍ ഈ കാര്യത്തില്‍ സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ല. ഇതില്‍ ഒരു പാട് മുന്നോട്ട് പോകേണ്ടതുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനത്തേയും രക്ഷാ പ്രവര്‍ത്തകരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ട്. കോപവും ആക്രോശവും വേണ്ട. സുനാമി കാലത്തേക്കാള്‍ മെച്ചപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അവര്‍ പറഞ്ഞു. മന്ത്രി സംസാരിക്കുന്നതിനിടയിലും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേയും കടകംപള്ളി സുരേന്ദ്രനെതിരേയും പ്രതിഷേധം ഉയര്‍ന്നു. ദേഷ്യം വെടിയൂ കാണാതായ അവസാനത്തെ ആളെയും നമുക്ക് തിരികെ കൊണ്ടു വരണം, യുദ്ധകപ്പല്‍ വരെ ഇറക്കിയിട്ടുണ്ട്, 29 ന് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നെല്ലാം പറഞ്ഞ് നിര്‍മലാ സീതാരാമന്‍ ജനങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

[related]
Next Story

RELATED STORIES

Share it