Flash News

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ആണ്‍,പെണ്‍ വിവേചനം; വേദി കേരളത്തിലേക്ക് മാറ്റാം: ഫെഡറേഷന്‍ പ്രസിഡന്റ്

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ആണ്‍,പെണ്‍ വിവേചനം; വേദി കേരളത്തിലേക്ക് മാറ്റാം: ഫെഡറേഷന്‍ പ്രസിഡന്റ്
X
national school games



ന്യൂഡല്‍ഹി: ദേശീയ സ്‌കൂള്‍ ഗെയിംസ് വേദി മാറ്റാന്‍ ഇപ്പോഴും സമയമുണ്ടെന്ന് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് മഹാബലി സത്പാല്‍ സിങ്. തയ്യാറാണെങ്കില്‍ കേരളത്തിലേക്ക് വേണമെങ്കില്‍ വേദി മാറ്റാം.ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന് കത്തെഴുതുമെന്നും അദേഹം പറഞ്ഞു.

നിലവില്‍ മഹാരാഷ്ട്രയിലെ നാസികും, പൂനെയുമാണ് വേദികള്‍. ദേശീയ  സ്‌കൂള്‍ ഗെയിംസിന് ആണ്‍,പെണ്‍ മത്സരവേദികള്‍ വെവ്വേറെ നിശ്ചയിച്ചതിനെതിരെ കേരളത്തിലെ മുന്‍ കായിക പ്രതിഭകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഗെയിംസ് ഫെഡറേഷന്‍  പ്രസിഡന്റിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it