Athletics

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ഇരുപതാം തവണയും കേരളം

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ഇരുപതാം തവണയും കേരളം
X



റോത്തക്ക് (ഹരിയാന):   ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ ഇരുപതാം കിരീടം. റോത്തക്കിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിലാണ് ആതിഥേയരായ ഹരിയാനയെ പിന്തളളി  കേരളം ഇരുപതാം വട്ടവും കേരളം കിരീട ജേതാക്കളായത്. 9 സ്വര്‍ണവും 9 വെള്ളിയും  6 വെങ്കലവുമടക്കം 86 പോയന്റോടെയായിരുന്നു കേരളത്തിന്റെ കിരീടധാരണം. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 65 പോയിന്റ്  നേടി ഹരിയാന രണ്ടാം സ്ഥാനത്തേത്തി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 40 പോയിന്റോടെ തമിഴ്‌നാടാണ് മൂന്നാം സ്ഥാനത്ത്.  ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളം തന്നെയാണ് പോയിന്റ് നിലയില്‍ ഒന്നാമതെത്തിയത്. പെണ്‍കുട്ടികള്‍ 47 പോയിന്റും  ആണ്‍കുട്ടികള്‍ 39 പോയിന്റുമാണ് നേടിയത്. അവസാന ദിനത്തില്‍ കേരളം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും   നേടി. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ ഒമ്പത് ഫൈനലുകളാണ് നടന്നത്. 1500 മീറ്റര്‍ ഓട്ടത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതംമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ  ആദര്‍ശ് ഗോപിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിയുമാണ് ഇന്നലത്തെ സ്വര്‍ണവേട്ടക്കാര്‍. ഈയിനത്തില്‍ കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കെ ആര്‍ ആതിരക്കാണ് വെള്ളി. 200 മീറ്റര്‍ ഓട്ടമത്സരത്തില്‍ മണ്ണുത്തി ഡോന്‍ബോസ്‌കോ സ്‌ക്കൂളിലെ അശ്വിന്‍ ബി ശങ്കര്‍ വെള്ളി നേടി .800 മീറ്റര്‍ ഓട്ടത്തില്‍ ആദര്‍ശ് ഗോപി വെള്ളി നേടിയിരുന്നു. 5000 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ അനുമോള്‍ തമ്പിക്കും കെ ആര്‍ ആതിരക്കും യഥാക്രമം വെള്ളിയും വെങ്കലവും ലഭിച്ചിരുന്നു. ഇന്നലെ നടന്ന 4-400  റിലെയിലും കേരളത്തിന് വെള്ളി ലഭിച്ചു.  സ്‌കൂള്‍ ഇനത്തില്‍ കേരളത്തിന്റെ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളാണ് ചാപ്യന്‍പട്ടം സ്വന്തമാക്കിയത്. ആകെ 19 പോയിന്റാണ് മാര്‍ബേസില്‍ നേടിയത്. പാലക്കാട് പറളി സ്‌കൂള്‍ 13 പോയിന്റും കല്ലടി, പുല്ലൂരാംപാറ സ്‌കൂളുകള്‍ അഞ്ച് പോയിന്റ് വീതവും കേരളത്തിന് നേടിക്കൊടുത്തു. ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി 20ാം തവണയും ഓവറോള്‍ കിരീടം കരസ്ഥമാക്കിയ കേരളാ താരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it