ദേശീയ സീനിയര്‍ ഫുട്‌ബോള്‍: കേരളത്തിന് സഡന്‍ഡെത്ത്

ശ്രീനഗര്‍: 61ാമത് ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ സഡന്‍ഡെത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പഞ്ചാബിനോടാണ് 11-10ന് കേരളം തോറ്റത്. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോള്‍ നേടാനായിരുന്നില്ല. പിന്നീട് നടന്ന പെനല്‍റ്റി ഷൂട്ടൗട്ട് 4-4ന് കലാശിച്ചതോടെ സഡന്‍ഡെത്തിലൂടെ വിജയികളെ കണ്ടെത്തിയത്. ഫൈനലില്‍ കഴിഞ്ഞ തവണത്തേതിന് സമാനമായി പഞ്ചാബ് മഹാരാഷ്ട്രയുമായി കൊമ്പുകോര്‍ക്കും.
Next Story

RELATED STORIES

Share it