thrissur local

ദേശീയ സാംപിള്‍ സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കം

തൃശൂര്‍: ജില്ലയില്‍ 76-ാമത് ദേശീയ സാംപിള്‍ സര്‍വെയ്ക്ക് തുടക്കം കുറിച്ചു. തൃശൂര്‍ കോര്‍പ്പറേഷനിലെ കാഴ്ചക്കുറവുളള പാണഞ്ചേരി ചാക്കോ ജോയിയുടെ വസതിയില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ എത്തി വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വെയ്ക്ക് ആരംഭം കുറിച്ചത്.
സര്‍വെയ്ക്കത്തുന്നവരോട് കൃത്യമായ വിവരം നല്‍കണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. വിവരങ്ങള്‍ തെറ്റായാല്‍ റിപ്പോര്‍ട്ടിന്റെ കൃത്യത നഷ്ടപ്പെടും. അതുകൊണ്ട് കൃത്യമായ വിവരങ്ങള്‍ നല്‍കി റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കുടിവെളളം, ശുചിത്വം, പാര്‍പ്പിടസൗകര്യം, ഭിന്നശേഷിക്കാരുടെ അവസ്ഥ എന്നിവയാണ് സര്‍വെയുടെ വിഷയം. സാമൂഹിക പുരോഗതിക്ക് ഉതകുന്ന പദ്ധതികളുടെ ആസൂത്രണത്തിനും അവയുടെ പുരോഗതി വിലയിരുത്തുന്നതിനും വിവിധ സാമൂഹിക സാമ്പത്തിക മേഖലകളെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമാണ്.
ദേശീയ തലത്തില്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസും സംസ്ഥാന തലത്തില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പു ചേര്‍ന്നാണ് സര്‍വെ നടത്തുന്നത്. സാമ്പിള്‍ സര്‍വെ സീനിയര്‍ സൂപ്രണ്ട് ടി ശശിധരന്‍, മറ്റ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സസിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0487-2361339.
Next Story

RELATED STORIES

Share it