Kollam Local

ദേശീയ സമ്പാദ്യ പദ്ധതി: അവാര്‍ഡ് മീറ്റ് നടത്തി

കൊല്ലം: ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ അവാര്‍ഡ് മീറ്റും യാത്രയയപ്പും കൊല്ലം ടി എം വര്‍ഗീസ് ഹാളില്‍ ജില്ലാ കലക്ടര്‍ എ—ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ പി കെ എലിസബത്ത് അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ എസ് ഹരികുമാര്‍, ചവറ ബി ഡി ഒ അശ്വനികുമാര്‍ സംസാരിച്ചു.—2015 ഡിസംബര്‍ 31ന് മുമ്പ് കൊല്ലം ജില്ല നിക്ഷേപ ലക്ഷ്യം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തനിക്ഷേപമായി 719.—8 കോടി രൂപയും മിച്ചനിക്ഷേപമായി 187.—51 കോടി രൂപയും സമാഹരിച്ചു. സേവിംഗ്‌സ് ബാങ്ക് നിക്ഷേപം ഒഴിവാക്കി 147.—6 കോടി രൂപ മിച്ചം സമാഹരിച്ച് നിക്ഷേപ ലക്ഷ്യത്തിന്റെ 227 ശതമാനം നേട്ടത്തോടെ കൊല്ലം ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി.—നിക്ഷേപലക്ഷ്യം കൈവരിച്ചതില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ജില്ലാ, ബ്ലോക്ക്തല മഹിള പ്രധാന്‍ ഏജന്റുമാരെയും എസ്എഎസ് ഏജന്റുമാരെയും ജില്ലാതല ടാര്‍ഗറ്റ് ഓഫിസര്‍മാരെയും ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാരെയും ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരെയും മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ ജി മില്‍ട്ടനെയും ജില്ലാ കലക്ടര്‍ ആദരിച്ചു.—
Next Story

RELATED STORIES

Share it