ദേശീയ, സംസ്ഥാന നേതൃത്വത്തിന് രൂക്ഷവിമര്‍ശനം

മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനത്തില്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രൂക്ഷവിമര്‍ശനം. പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാവുമ്പോള്‍ യഥാസമയം പ്രതികരിക്കാതെ കേന്ദ്ര നേതൃത്വം മാറിനില്‍ക്കുകയാണെന്നും എഐഎസ്എഫ് നേതാവും ജെന്‍യു യൂനിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാറിനെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടാത്തത് ദേശീയ നേതൃത്വത്തിന്റെ പെരുന്തച്ചന്‍ കോംപ്ലക്‌സാണെന്നും അംഗങ്ങള്‍ തുറന്നടിച്ചു. തൃശൂരില്‍നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉയര്‍ത്തിയത്.
സംസ്ഥാനത്തെ സിപിഐ മന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഏകാധിപതിയെപോലെ പെരുമാറുന്ന മുഖ്യമന്ത്രിക്ക് മുമ്പില്‍ സിപിഐ മന്ത്രിമാര്‍ പകച്ചുനില്‍ക്കുകയാണ്. ധനമന്ത്രി ടി എം തോമസ് ഐസക് പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. ജിഎസ്ടിയെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ ഐസക് പരാജയപ്പെട്ടതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
റവന്യൂവകുപ്പ് കാര്യക്ഷമമായി കൊണ്ടുപോവാന്‍ മന്ത്രി ഇ ചന്ദ്രശേഖരനു കഴിയുന്നില്ല. ലൈഫ് മിഷനില്‍ അര്‍ഹരായവര്‍ തഴയപ്പെടുന്നതായും പരാതിയുയര്‍ന്നു.
Next Story

RELATED STORIES

Share it