Flash News

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഹാദിയാ സന്ദര്‍ശനത്തില്‍ ദുരൂഹത: സൈനബ

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഹാദിയാ സന്ദര്‍ശനത്തില്‍ ദുരൂഹത: സൈനബ
X


[related] തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഹാദിയാ സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്ന് നാഷനല്‍ വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബ. ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു. ഹാദിയ സന്തോഷവതിയാണെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണത്തില്‍ സംശയമുണ്ടെന്നും സൈനബ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും സന്തോഷവതിയാണെന്നുമായിരുന്നു സന്ദര്‍ശനത്തിന് ശേഷം അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഹാദിയ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ പറയാനാവില്ലെന്നും നവംബര്‍ 27നായി കാത്തിരിക്കുകയാണെന്ന് ഹാദിയ തന്നോട് പറഞ്ഞതായും അവര്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it