ദേശീയ വനിതാനയം അടുത്ത മാസം

കോയമ്പത്തൂര്‍: പുരുഷ സഹായമില്ലാതെ കുടുംബം സംരക്ഷിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക അധ്യായം ഉള്‍ക്കൊള്ളുന്ന ദേശീയ വനിതാനയം ജൂലൈ മൂന്നാംവാരത്തോടെ പ്രഖ്യാപിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം.
രണ്ട് ദിവസം നീളുന്ന ദേശീയ വനിതാ ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ അവര്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. കരട് നയം ഈമാസമൊടുവില്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാവും ദേശീയ വനിതാനയം നടപ്പാക്കുക. കുടുംബങ്ങളെ സംരക്ഷിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. പുരുഷ സഹായമില്ലാതെ കുടുംബം നോക്കുന്നവരെ ഇതുവരെ വിധവകള്‍ എന്നോ വിവാഹമോചിതര്‍ എന്നോ ആണ് നിര്‍വചിച്ചിരുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. അവര്‍ പറഞ്ഞു. സ്ത്രീകള്‍ സംരക്ഷിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടിക്കടി ദാരിദ്ര്യത്തിന്റെയും അക്രമത്തിന്റെയും ഇരകളാവുന്നുണ്ടെന്ന് ലളിത കുമാരമംഗലം പറഞ്ഞു.
Next Story

RELATED STORIES

Share it