kasaragod local

ദേശീയ റാലിയിലും മൂസ ശരീഫ് കുതിക്കുന്നു

മൊഗ്രാല്‍: യുഎഇ, മലേസ്യ എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാര്‍ റാലിയിലെ വിജയത്തിന് ശേഷം ദേശീയ കാര്‍ റാലിയിലും മൂസ ശരീഫ് വിജയ ഗാഥ തുടരുന്നു. അരുണാചല്‍ പ്രദേശില്‍ നടന്ന ദേശീയ കാര്‍ റാലി ചാംപ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ടില്‍ ഗൗരവ് ഗില്ലുമായി ചേര്‍ന്നാണ് മൂസ ശരീഫ് വെന്നിക്കൊടി പാറിച്ചത്.
ആറ് റൗണ്ടുകളുള്ള ചാംപ്യന്‍ഷിപ്പില്‍ മഹീന്ദ്ര അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ ഈ സഖ്യം ഇപ്പോള്‍ ബഹുദൂരം മുന്നിലാണ്. കോയമ്പത്തൂര്‍, ചിക്മംഗളുരു, ജയ്പുര്‍ എന്നിവിടങ്ങളിലാണ് മുന്‍ റൗണ്ട് മല്‍സരങ്ങള്‍ നടന്നത്. ഇതിനകം നാല് ദേശീയ കാര്‍ റാലി ചാംപ്യന്‍ പട്ടം നേടിയ മൂസ ശരീഫ് അഞ്ചാം കിരീടമെന്ന നേട്ടത്തിനടുത്തെത്തി നില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it