Flash News

ദേശീയ ബോക്‌സിങ് : മനോജ് കുമാറിന് സ്വര്‍ണം



വിശാഖപട്ടണം: ദേശീയ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ റെയില്‍വെ താരം മനോജ് കുമാറിന് സ്വര്‍ണം. 69 കിലോ ഗ്രാം വിഭാഗത്തില്‍ സര്‍വീസസിന്റെ ദുര്യോദന്‍ സിങിനെ 4-1ന് പരാജയപ്പെടുത്തിയാണ് മനോജ് കുമാര്‍ സ്വര്‍ണമണിഞ്ഞത്. താരത്തിന്റെ രണ്ടാം ദേശീയ ചാംപ്യന്‍ഷിപ്പാണ്. സെമിയില്‍ കടന്ന ശിവ ഥാപ 60 കിലോഗ്രാം ഫൈനലില്‍ സര്‍വീസസ് താരം മനീഷ് കൗഷികിനോട് പരാജയപ്പെട്ടു.
Next Story

RELATED STORIES

Share it