thrissur local

ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍

ചാലക്കുടി: പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍ ഞായറാഴ്ച വരെ നടത്തുമെന്ന് കണ്‍വീനര്‍ ഫാ. ആന്റോ ചിരപ്പറമ്പില്‍, പബ്ലിസിറ്റി കണ്‍വിനര്‍ ഷാജന്‍ മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് രൂപത ബിഷപ്പ് മാര്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ഫാ.വര്‍ഗീസ് പാറപ്പുറം വി സി, ഫാ. പോള്‍ പുതുവ വി സി, ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി സി, ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി സി, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡോമനിക് വാളമനാല്‍, ഫാ. ജോയ് ചെമ്പകശേരി, ഫാ. മാത്യു തടത്തില്‍, ഫാ. മാത്യു ഇലവുങ്കല്‍ വി സി, ഫാ. ജോസഫ് എറമ്പില്‍ വി സി, ഫാ. ജോജോ മാരിപ്പാട്ട് വി സി തുടങ്ങിയവര്‍ വചനപ്രഘാഷം നടത്തും.
സാമ്പത്തിക കടബാധ്യതകളാല്‍ വേദനിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന കണ്‍വെന്‍ഷനില്‍ ഉണ്ടാകും.
യുവജനങ്ങള്‍ സമര്‍പ്പിതര്‍, വചനശുശ്രൂഷകര്‍ എന്നിവര്‍ക്കായും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. നാല്‍പതിനായിരം പേര്‍ക്ക് ഇരിക്കാനാകുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യത്തിനായി ദീര്‍ഘദൂര ബസ്സുകള്‍ക്ക് ആശ്രമം ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കിടപ്പ് രോഗികള്‍ക്ക് പ്രത്യേകം സജ്ജീകരണങ്ങളും ഒരുക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it