kozhikode local

ദേശീയ ബീച്ച് വോളി: പ്രീ-ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി കേരള സി ടീം

കോഴിക്കോട്: 16ാമത് ബീച്ച് നാഷണല്‍ വോളിബാള്‍ ചാംപ്യന്‍ഷിപ്പില്‍ ലീഗ് റൗണ്ടില്‍ കേരളത്തിന്റെ റഹീം സേതു ടീം രാജസ്ഥാന്‍ ടീമിനെ പരാജയപ്പെടുത്തി. കേരളത്തിന്റെ രാജേഷ് അശ്വിന്‍രാജ് ടീം മഹാരാഷ്ട്ര ടീമിനെ പരാജയപ്പെടുത്തി. വനിതകളുടെ മത്സരത്തില്‍ കേരളത്തിന്റെ അനിഷ റീതു ടീം ഛണ്ഢീഗഢിനോട് പരാജയപ്പെട്ട് പുറത്തായി. സ്‌കോര്‍ 21-16, 21-19. കേരളത്തിന്റെ അപര്‍ണ, സ്‌നേഹ എന്നിവരുള്‍പ്പെട്ട ടീം പോണ്ടിച്ചേരിയെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-19, 21-7.
ഇതോടെ കേരള സി ടീം പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. തമിഴ്‌നാട് മഹാരാഷ്ട്രയെ പരാജയപ്പെടുത്തി. സ്‌കോര്‍- 23-21, 21-16. തെലങ്കാന ഛത്തീസ്ഗഢിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-15, 21-5. പുരുഷ വിഭാഗത്തില്‍ തെലങ്കാന ആന്ധ്രപ്രദേശിനേയും 21-17, 21-12, തെലങ്കാന മഹരാഷ്ട്രയേയും സ്‌കോര്‍-21-13, 21-14, ഗോവ ബീഹാറിനേയും സ്‌കോര്‍ 21-16, 21-13, ഗോവ ചണ്ഢീഗഢിനേയും 21-1, 21-10, തമിഴ്‌നാട് തെലങ്കാനയേയും 21-11, 21-15നേയും തോത്പിച്ചു. തെലങ്കാന ആന്ധ്ര പ്രദേശിനേയും പരാജയപ്പെടുത്തി.
ഇന്നലെ നടന്ന മത്സരത്തില്‍ വോളിബാള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യാ സെക്രട്ടറി ജനറല്‍ രാംഅവതാര്‍ സിങ് ജാക്കര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ന് ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മല്‍സരങ്ങള്‍ നടക്കും. സമാപന ചടങ്ങില്‍ എം കെ രാഘവന്‍ എംപി മുഖ്യാതിഥിയായിരിക്കും.
35ാമത് ദേശീയഗെയിംസിലെ ബീച്ച് വോളിബാളും ഡിസംബറില്‍ നടന്ന എ വി സി കോണ്ടിന്റല്‍ കപ്പിനും കോഴിക്കോട്ടെ വോളിബാള്‍ പ്രേമികള്‍ ആസ്വദിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തത് ഫെഡറേഷന്‍ ഭാരവാഹികള്‍ നേരിട്ട് കണ്ടാണ് 16ാമത് ബീച്ച് നാഷണല്‍ ചാംപ്യന്‍ഷിപ്പ് കേരളത്തിന് അനുവദിച്ചത്.
Next Story

RELATED STORIES

Share it