thrissur local

ദേശീയ പാതയോരത്തെ അനധികൃത കൈയേറ്റം ഒഴിവാക്കണം: എസ്ഡിപിഐ

വാടാനപ്പള്ളി: വാടാനപ്പള്ളി സെന്ററില്‍ പഞ്ചായത്ത് ഓഫിസിന്റെ എതിര്‍വശത്തെ ദേശിയപാതയോരത്ത് പഞ്ചായത്ത് തുടങ്ങുന്ന പച്ചക്കറി വിപണനകേന്ദ്രം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന് എസ്ഡിപിഐ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. നിലവിലെ പഞ്ചായത്ത് തീരുമാനം ദേശീയ പാത കൈയേറ്റമാണെന്നിരികെ ഈ തീരുമാനവുമായി മുന്‍പോട്ട് പോകുന്നത് കൈയേറ്റങ്ങള്‍ക്ക് പഞ്ചായത്ത് പ്രോത്സാഹനം നല്‍ക്കുന്നതിന് തുല്യമാണ്. പഴയ യു ഡി എഫ് ഭരണസമിതിയുടെ കാലത്ത് ഇതേ സ്ഥലത്ത് പഞ്ചായത്ത് നടത്താന്‍ ശ്രമിച്ച നിര്‍മാണ പ്രവൃത്തികള്‍ ദേശീയ പാതയുടെ സ്ഥലമെന്ന കാരണം ചുണ്ടികാട്ടി പ്രവൃത്തി തടഞ്ഞ  എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഇതേ സ്ഥലത്ത് നിര്‍മാണം നടത്താന്‍ ശ്രമിക്കുന്നത് ഇരട്ടത്താപ്പും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതുമാണെന്നും വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കരുതെന്നും എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ പദ്ധതി ദേശീയ പാതയുടെ സ്ഥലത്തുനിന്നും പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം എന്നവശ്യപ്പെട്ടു പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it