Flash News

ദേശീയ പാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രിംകോടതി

ദേശീയ പാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രിംകോടതി
X
ന്യൂഡല്‍ഹി: ദേശീയപാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹരജിയിലാണ് വിധി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.



നേരത്തെ പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക.ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്നു സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it