Flash News

ദേശീയ പതാകയെ അപമാനിച്ചതിന് നരേന്ദ്രമോഡിക്കെതിരെ കേസ്

ദേശീയ പതാകയെ അപമാനിച്ചതിന് നരേന്ദ്രമോഡിക്കെതിരെ കേസ്
X
modi-yoga-ap

ന്യൂഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കേസ്. രാജ്യാന്തര യോഗ ദിനത്തിലും യുഎസ് സന്ദര്‍ശന വേളയിലുമാണ് മോഡി ദേശീയപതാകയെ അപമാനിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 1971ലെ
ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും   ഇന്ത്യന്‍ പതാകാ നിയമ ലംഘന വകുപ്പുകള്‍
പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഷ് ശര്‍മ നല്‍കിയ പരാതിയിലാണ് നടപടി.

national flag-autograph
ഡല്‍ഹിയില്‍ നടന്ന രാജ്യാന്തര യോഗ ദിനത്തില്‍ ദേശീയ പതാക തൂവാലയായി ഉപയോഗിച്ചെന്നും യുഎസ് പ്രസിഡണ്ടിന് സമ്മാനിച്ച ദേശീയ പതാകയില്‍ സ്വ്ന്തം കയ്യൊപ്പിട്ട് നല്‍കിയെന്നതുമാണ് പരാതി. 2002 ലെ ഇന്ത്യന്‍ ഫഌഗ് കോഡ് പ്രകാരം ഇന്ത്യന്‍ ദേശീയ പതാകയില്‍ എന്തെങ്കിലും എഴുതുന്നത് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്. [related]
Next Story

RELATED STORIES

Share it