thrissur local

ദേശീയ പഞ്ചായത്ത് ദിനാഘോഷം പ്രത്യേക ഗ്രാമസഭ

മാള: തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക ഭരണകൂടങ്ങളാക്കി മാറ്റിയ പഞ്ചായത്ത് നഗരപാലിക ബില്ലിലൂടെ അധികാര വികേന്ദ്രീകരണ നിയമം രാജ്യത്ത് നടപ്പിലാക്കിയതിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പുത്ത ന്‍ചിറ ഗ്രാമപഞ്ചായത്ത് ദേശീയ പഞ്ചായത്ത് രാജ് ദിനം പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി കെ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി ഐ നിസാര്‍, വി എന്‍ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഗീത മനോജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എം പ്രേമാനന്ദ്, എം പി സോണി, ഷൈല പ്രകാശന്‍, പി സൗദാമിനി, മഹേഷ് മോഹന്‍, സംഗീത അനീഷ്, റിഫായ അക്തര്‍, എം കെ കാഞ്ചന, എം കെ ഹരിലാല്‍ സംസാരിച്ചു. തുടര്‍ന്ന് “പ്ലാസ്റ്റിക് വിമുക്ത ഗ്രാമം” പ്ലാസ്റ്റിക് മാലിന്യത്തെകുറിച്ച് ജ്യോതിഷ് പൂക്കോട്ട് (മറൈന്‍ എഞ്ചിനിയര്‍) ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
Next Story

RELATED STORIES

Share it