kannur local

ദേശീയ പഞ്ചഗുസ്തി: ഷിജുവിന് വെങ്കലം

മട്ടന്നൂര്‍: നിശ്ചയദാര്‍ഢ്യം കൈമുതലാക്കിയ യുവാവിന് പഞ്ചഗുസ്തി മല്‍സരത്തില്‍ ശ്രദ്ധേയ നേട്ടം. കീഴല്ലൂര്‍ പാലയോട്ടെ കുഞ്ഞിരാമന്റെയും ജാനകിയുടെയും മകന്‍ എം എം ഷിജു ഇക്കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നടന്ന 42ാമത് ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കലം നേടി.
സാധാരണ കുടുംബത്തില്‍ ജനിച്ച ഷിജുവിന് ഇടതുകൈക്ക് സ്വാധീനക്കുറവുണ്ട്. തേപ്പുജോലി ചെയ്താണു ഉപജീവനം. കാര്യമായ പരിശീലനമൊന്നും ഇല്ലാതെയാണ് ഈ രംഗത്ത് തിളങ്ങുന്നത്. ലക്‌നൗവില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ജനറല്‍ വിഭാഗത്തിലാണ് പരിമിതികളെ മറികടന്ന് നേട്ടം കൊയ്തത്. 20 വര്‍ഷം വരെയുള്ള പരിശീലനത്തിന്റെ മികവിലെത്തിയവരും ഷിജു തോല്‍പിച്ചവരില്‍ ഉള്‍പ്പെടും. രണ്ടുമാസം കഴിഞ്ഞ് തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it