Kollam Local

ദേശീയ പക്ഷി-മൃഗ മേള നാളെ മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും



കൊല്ലം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം നാളെ മുതല്‍ 13  വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. മൂന്ന് ദിവസം നീളുന്ന മേള നാളെ വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും.    മന്തിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, പി തിലോത്തമന്‍ പങ്കെടുക്കും.നമ്മുടെ നാട്ടിലേയും മറുനാട്ടിലേയും കാലി ജനുസ്സുകള്‍, ആടിനങ്ങള്‍, താറാവ്, കോഴി, കാട, പക്ഷികള്‍, മുയല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ എന്നിവ മേളയിലുണ്ട്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നാട്ടുമൃഗങ്ങളേയും പക്ഷികളേയും കാണാനും  അറിയാനും പ്രദര്‍ശനം ഉപകരിക്കും.അരുമമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിപുലമായ പവലിയനുകളാണ് ഒരുങ്ങുന്നത്. നൂറോളം വരുന്ന നായ് ജനുസ്സുകള്‍, പ്രാവിനങ്ങള്‍, തത്തകള്‍, ഫിഞ്ചുകള്‍, ഉരഗങ്ങള്‍, വര്‍ണമല്‍സ്യങ്ങള്‍ തുടങ്ങിയവയും മേളയുടെ ആകര്‍ഷണങ്ങളാണ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതായി 350 ഓളം സ്റ്റാളുകളാണുണ്ടാവുക.
Next Story

RELATED STORIES

Share it