Flash News

ദേശീയ പക്ഷി-മൃഗപ്രദര്‍ശനം നാളെ മുതല്‍ കൊല്ലത്ത്



തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷി-മൃഗപ്രദര്‍ശനം നാളെ മുതല്‍ 13 വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. വൈകീട്ട് 5നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, ജില്ലയിലെ എംഎല്‍എമാര്‍ പങ്കെടുക്കും. 20 വര്‍ഷത്തിനു ശേഷമാണ് വകുപ്പ് ഇത്തരത്തിലൊരു ദേ ശീയ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിപുലമായ പവലിയനുകളാണ് ഒരുങ്ങുന്നത്. ഓരോ ദിവസവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. സമാപന സമ്മേളനത്തി ല്‍ മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it