ദേശീയ നേതാക്കള്‍ക്ക് ഇന്ന് തലസ്ഥാനത്ത് സ്വീകരണം

തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് ഇന്ന് വൈകീട്ട് 5ന് ഗാന്ധിപാര്‍ക്കില്‍ സ്വീകരണം നല്‍കും. പ്രസിഡന്റ് എം കെ ഫൈസി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് (ഉത്തര്‍പ്രദേശ്), പ്രഫ. നസ്‌നീം ബീഗം (കര്‍ണാടക), ദഹലാന്‍ ബാഖവി (തമിഴ്‌നാട്), ആര്‍ പി പാണ്ഡെ (ഡല്‍ഹി), ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷെഫി (രാജസ്ഥാന്‍), അബ്ദുല്‍ മജീദ് മൈസൂര്‍ (കര്‍ണാടക), ഖജാഞ്ചി അഡ്വ. സാജിദ് സിദ്ദീഖി (മധ്യപ്രദേശ്), സെക്രട്ടറിമാരായ അബ്ദുല്‍ വാരിസ് (ആന്ധ്രപ്രദേശ്), അല്‍ഫോന്‍സോ ഫ്രാങ്കോ (കര്‍ണാടക), ഡോ. മെഹബൂബ് ഷെരീഫ് ആവാദ് (കര്‍ണാടക), യാസ്മിന്‍ ഫാറൂഖി (രാജസ്ഥാന്‍), സീതാറാം കോയിവാല്‍ (ഡല്‍ഹി), ഡോ. തസ്‌ലീം അഹ്മദ് റഹ്മാനി (ഡല്‍ഹി) എന്നിവര്‍ക്കാണ് സ്വീകരണം. വൈകീട്ട് 4.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് റാലിയോടെ നേതാക്കളെ ഗാന്ധിപാര്‍ക്കിലേക്ക് ആനയിക്കും. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും.

Next Story

RELATED STORIES

Share it