palakkad local

ദേശീയ നൃത്ത സംഗീത സംഗമം ശ്രദ്ധേയമായി

പാലക്കാട്: ഗൗരി ദേശീയസംസ്‌കാരികോത്സവത്തിന്റെ രണ്ടാംദിനം പ്രതിഭകളുടെ സംഗമത്താല്‍ ധന്യം. പാലക്കാടന്‍ മണ്ണില്‍നിന്ന് കുച്ചിപ്പുടിയുടെയും ഇതര ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങളുടെയും വിശാലമായ വേദികള്‍കീഴടക്കിവളര്‍ന്ന പി കെ ധനൂപിന്റെ കുച്ചിപ്പുടിയോടെയാണ് 16 വരെ നടക്കുന്ന ഗൗരി നൃത്തസംഗീതോത്സവത്തിന്റെ രണ്ടാംദിനം ആരംഭിച്ചത്.
പ്രശസ്തനര്‍ത്തകി മേതില്‍ദേവികയാണ് കുച്ചിപ്പുടിയില്‍ധനൂപിന്റെ ഗുരു. ഗണപതീസ്തുതിയോടെ ധനൂപ് കുച്ചിപ്പുടിയുടെ ആരംഭം കുറിച്ചു. ധനൂപിന്റെ ശിഷ്യയായ രശ്മി ശംഭുകുമാര്‍അവതരിപ്പിച്ച മോഹിനീഅവതാരം ശബ്ദമായിരുന്നു അടുത്തത്.
തുടര്‍ന്ന് ദേവദേവം ഭജേ എന്നാരംഭിക്കുന്ന അന്നമാചാര്യകൃതിയില്‍സീതാകല്യാണം, രാവണനിഗ്രഹം, വിഭീഷണപട്ടാഭിഷേകം എന്നീ രംഗങ്ങളും തന്മയത്വത്തോടെ ആസ്വാദകര്‍ക്ക് മുന്‍പില്‍അവതരിപ്പിച്ച ധനൂപ്, കാ വാ വാ മുരുകാ എന്ന മുരുകസ്തുതിയോടെ തന്റെ നൃത്തത്തിനു താല്‍ക്കാലികവിരാമമിട്ടു.
രണ്ടാംദിനത്തിന്റെ രണ്ടാംപകുതി സംഗീതാത്മകമായിരുന്നു. കദ്രി ഗോപാല്‍നാഥിന്റെ ശിഷ്യനായ ചെന്നൈ ജനാര്‍ദ്ദനനും കൂട്ടരും അവതരിപ്പിച്ച സാക്‌സോഫോണ്‍ കച്ചേരി അപരിചിതമായ ലോകത്തിന്റെ അത്ഭുതങ്ങളോടെ ആസ്വാദകര്‍ഉള്‍ക്കൊണ്ടു.
ചെന്നൈ മ്യൂസിക് അക്കാദമിയുടെ സബ് സീനിയര്‍അവാര്‍ഡ്‌ലഭിച്ച ഈ കലാകാരനെ മലയാളികള്‍ക്ക് പരിചയപ്പെടാനുള്ള അവസരമായി ഗൗരിയുടെ ഈ വേദി മാറി.
ബി വി രാഘവേന്ദ്രറാവു(വയലിന്‍), തിരുവെല്ലിക്കേനി ശേഖര്‍(സവിശേഷദവില്‍), ശ്രീ.എന്‍ ശ്രീധര്‍(തബല), ഹരിഹരശര്‍മ്മ(ഗഞ്ചിറ) എന്നിവര്‍ ജനാര്‍ദ്ദനനു ശക്തമായ പിന്നണിനല്‍കി.
Next Story

RELATED STORIES

Share it