ദേശീയ ദുരന്ത നിവാരണസേനയുടെ മേഖലാകേന്ദ്രം കൊച്ചിയില്‍

കൊച്ചി: ദേശീയ ദുരന്ത നിവാരണസേനയുടെ മേഖലാകേന്ദ്രം ഇനി കൊച്ചിയില്‍. ഇരുമ്പനത്ത് ഇതിനായി ഈമാസം 24ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച സ്ഥലം സേനയുടെ ഡയറക്ടര്‍ ജനറല്‍ ഒ പി സിങിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. സേനയുടെ മേഖലാ ആസ്ഥാനത്തിന്റെ നിര്‍മാണം ഉടന്‍ തുടുങ്ങുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേശിയ ഗെയിംസിനായി നിര്‍മിച്ച താല്‍ക്കാലിക കെട്ടിടങ്ങള്‍ ഇങ്ങോട്ട് മാറ്റി ഒരു യൂനിറ്റിനെ ഉടനെത്തന്നെ കൊച്ചിയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇതിനായി ചര്‍ച്ച നടക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ചെന്നെ ബറ്റാലിയന്‍ കമാണ്ടര്‍ രേഖ നമ്പ്യാര്‍, സംസ്ഥാന ദുരന്തനിവാരണ സമിതി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും ഒ പി സിങിനൊപ്പമുണ്ടായിരുന്നു.



Next Story

RELATED STORIES

Share it