Gulf

ദേശീയ ദിനാഘോഷ വേദി വൃത്തിയാക്കാന്‍ 700 തൊഴിലാളികളെ സജ്ജമാക്കി

ദോഹ: ദേശീയ ദിനാഘോഷ വേദി വൃത്തിയാക്കാനായി 700 തൊഴിലാളികളെയും 80 ക്ലീനിങ് ഉപകരണങ്ങളും സജ്ജീകരിച്ചതായി പൊതു ശുചീകരണ പദ്ധതി മേധാവി സഫര്‍ മുബാറക്ക് ആല്‍ശാഫി വ്യക്തമാക്കി. ദേശീയ ദിനാഘോഷ സംഘാടക സമിതിയുമായി സഹകരിച്ച് നേരത്തെ തന്നെ ശുചീകരണ ഒരുക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക വേദികള്‍ തിട്ടപ്പെടുത്തുന്നതിലും ആഘോഷത്തിനു മുമ്പും തല്‍സമയവും ശേഷവും സ്വീകരിക്കേണ്ട ശുചീകരണ പ്രവൃത്തികളെക്കുറിച്ചും സംഘാടക സമിതിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഘോഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ചപ്പുചവറുകള്‍ നീക്കം ചെയ്യാന്‍ സാധ്യമായ എല്ലാ മാനുഷിക, ഉപകരണ നടപടികളും സ്വീകരിക്കും.
നിരവധി വെയിസ്റ്റ് കണ്ടെയ്‌നറുകള്‍ ഇത്തരം സ്ഥലങ്ങളില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോര്‍ണിഷ്, നയതന്ത്ര ഇടങ്ങള്‍, ടവര്‍ ഏരിയ എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവൃത്തിക്ക് പ്രാമുഖ്യം നല്‍കുന്നത്.
രാവിലെ ഏഴ് മണിക്ക് മുമ്പായി തന്നെ ശുചീകരണ വിഭാഗം ബന്ധപ്പെട്ട ഏരിയകളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ ആഘോഷങ്ങള്‍ നടക്കുന്ന മറ്റ് പ്രധാനപ്പെട്ട പത്തോളം സ്ഥലങ്ങളിലും ശുചീകരണ വിഭാഗം പ്രവര്‍ത്തന സജ്ജമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it