kasaragod local

ദേശീയ തൊഴില്‍ദാന പദ്ധതി: ഇരിയണ്ണി കൈരളി വെളിച്ചെണ്ണ നിര്‍മാണ യൂനിറ്റ് ഉദ്ഘാടനം ചെയ്തു

ഇരിയണ്ണി: പ്രധാനമന്ത്രിയുടെ ദേശീയ തൊഴില്‍ദാന പദ്ധതിയിലുള്‍പ്പെടുത്തി കാസര്‍കോട് ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ അനുവദിച്ച കൈരളി വെളിച്ചെണ്ണ നിര്‍മാണ യൂനിറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്‍പനയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. കെ കുഞ്ഞിരാമന്‍ എം
എല്‍എ അധ്യക്ഷത വഹിച്ചു. വെളിച്ചെണ്ണ കൂടുതലും ഇപ്പോള്‍ മായം കലര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും ഇതിന് മാറ്റാം വരാന്‍ ഇതുപോലുള്ള ഗ്രാമീണ ഉല്‍പാദകര്‍ മുന്നിട്ടിറങ്ങിയാല്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നാളികേരത്തില്‍നിന്ന് എണ്ണയും മറ്റ് നിരവധി ഉല്‍പന്നങ്ങള്‍ തയ്യാറാക്കാമെങ്കിലും നമ്മള്‍ വെളിച്ചെണ്ണ മാത്രമേ ഉണ്ടാക്കുന്നുള്ളു. ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയിലെ കൃഷിക്കാരില്‍ നിന്നും തേങ്ങ സംഭരിച്ച് കൊപ്രയാക്കി രണ്ട് തവണ ശുദ്ധികരിച്ച് പായ്ക്കറ്റിലാക്കി വിപണനം ചെയ്യുന്ന പദ്ധതിയാണ് കൈരളി വെളിച്ചെണ്ണ യുനിറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരന്‍, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതഗോപാലന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി ഉഷ, കെ സുരേന്ദ്രന്‍, വി പ്രേമാവതി, എന്‍ അശോക്, രാജേശ്വരി, വി നാരായണന്‍, ബി കെ നാരായണന്‍, ടി ഗോപിനാഥന്‍ നായര്‍, വൈ ജനാര്‍ദ്ദനന്‍, എം ജി മണിയാണി, എം അനന്തന്‍ നമ്പ്യാര്‍, ബി എം പ്രദീപ്, ശരത് ഇരിയണ്ണി സംസാരിച്ചു.
Next Story

RELATED STORIES

Share it