kozhikode local

ദേശീയ തലത്തില്‍ ദലിത്  ന്യൂനപക്ഷ മൂന്നേറ്റം അനിവാര്യം: ഇ അബൂബക്കര്‍

കൊടുവള്ളി: എസ്ഡിപിഐ രൂപീകരിച്ച് ആറ് വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം രാജ്യത്തിന്റെ പല ഭാഗത്തും എസ്ഡിപിഐ സ്ഥാനാര്‍ത്തികള്‍ വിജയിച്ച് വരുന്നത് പാര്‍ട്ടിയുടെ ക്രമേണയുള്ള വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത് എന്ന് പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ ഇ അബൂബക്കര്‍ പറഞ്ഞു. കൊടുവള്ളി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐക്ക് മുന്‍പും ശേഷവും രൂപം കൊണ്ട പല പാര്‍ട്ടികളും വന്ന പോലെ പോഴെന്നും പാര്‍ട്ടിക്ക് ലഭിച്ച സ്വീകാര്യത ഈ തിരഞ്ഞടുപ്പില്‍ അവര്‍ക്ക് ലഭിച്ചില്ലെന്നും ബിജെപിക്ക് ബദലായി ദേശീയ തലത്തില്‍ ദലിത് ന്യൂനപക്ഷ മൂന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് എം ടി അബുഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സലീം കാരാടി, ജില്ലാ ഖജാഞ്ചി സി പി മജീദ്, ജില്ലാ മണ്ഡലം ഇന്‍ചാര്‍ജ് പി നിസാര്‍ അഹമ്മദ്, മണ്ഡലം സെക്രട്ടറി അസീസ് വട്ടോളി, ആര്‍ സി സുബൈര്‍, ഇസ്മാഈല്‍ മാളിയേക്കല്‍, റസാഖ് കൊന്തളത്ത്, പി ടി അഹമ്മദ്, ആബിദ് പാലക്കുറ്റി സംസാരിച്ചു.
Next Story

RELATED STORIES

Share it