ദേശീയതലത്തില്‍ ഇടത്-കോണ്‍സഖ്യം സാധ്യമല്ല: സിപിഐ

ദേശീയതലത്തില്‍ ഇടത്-കോണ്‍സഖ്യം സാധ്യമല്ല: സിപിഐ
X
sudhakar-reddy-cpiഹൈദരാബാദ്: ദേശീയ തലത്തില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് സിപിഐ. പശ്ചിമബംഗാളിലെ ഇടത്-കോണ്‍ഗ്രസ് സഖ്യം പ്രത്യേക കേസാണെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഒരുമിക്കുന്നതിനു സമയമായെന്നാണ് ഒരു വിഭാഗം ജനങ്ങള്‍, പ്രത്യേകിച്ച് മതനിരപേക്ഷ സുഹൃത്തുക്കള്‍ കരുതുന്നത്. ഇടതുപക്ഷവും കോണ്‍ഗ്രസ്സും മാത്രമല്ല, മറ്റു മതേതര പാര്‍ട്ടികളും ഒന്നിക്കുന്നതില്‍ സംസ്ഥാനങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എല്ലാ പ്രാദേശിക മതനിരപേക്ഷ കക്ഷികളും അധികാരത്തിനു വേണ്ടി പരസ്പരം പോരടിക്കുന്നവരാണ്. ത്രിപുര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും എതിര്‍പക്ഷത്താണ്. ദേശീയ തലത്തില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം സാധ്യമല്ലെന്നു പറയുന്നത് അതുകൊണ്ടാണ്- സുധാകര്‍ റെഡ്ഡി പറഞ്ഞു.
Next Story

RELATED STORIES

Share it