palakkad local

ദേശീയ ഡെങ്കി ബോധവല്‍ക്കരണ ദിനാചരണം

പട്ടാമ്പി: ദേശീയ ഡെങ്കി ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊപ്പം സിഎച്ച്‌സിയില്‍ നടന്നു. ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ അസീസ് ഉദ്ഘാടനം ചെയ്തു. കൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി സുമതി അധ്യക്ഷതവഹിച്ചു. ഓങ്ങല്ലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.ദിവ്യ, ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി സി രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. കൊപ്പം സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ വി സി ഗീത, ജില്ലാ മലേറിയ ഓഫിസര്‍ രഘു സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി പട്ടാമ്പി ടൗണില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ കൊതുകു നശീകരണ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പരിധിയില്‍ നടത്താന്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം രൂപീകരിച്ചു. തുടര്‍ന്ന് പൊതുജന ബോധവല്‍കരണ ജാഥ കൊപ്പം ടൗണില്‍ നടത്തി.
തരൂര്‍: ഗ്രാമപ്പഞ്ചായത്തില്‍ ഡെങ്കി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് രാജേഷ് അധ്യക്ഷനായി. മെംബര്‍മാരായ പ്രകാശിനി സുന്ദരന്‍, സുനിത ലക്ഷ്മണന്‍, ശാന്തകുമാരി സംസാരിച്ചു. പൊതു സ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും തീരുമാനിച്ചു. ഡോക്ടര്‍ രമ്യ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആറു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്  ക്ലാസ്സെടുത്തു.
Next Story

RELATED STORIES

Share it