kasaragod local

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍: ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും

കാസര്‍കോട്്: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്ന നടപടികള്‍ സംസ്ഥാനത്ത് ആരംഭിക്കുകയാണ്. എന്‍പിആര്‍ ഡാറ്റ ബേസിലെ വിവരങ്ങള്‍ പുതുക്കുന്നതിനായി നിയുക്തരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിക്കും. ഡിസംബറിലാണ് എന്‍പിആര്‍ ഡാറ്റ ബേസ്  പുതുക്കുന്ന പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ സ്ഥിര താമസക്കാരും തങ്ങളുടെ പ്രദേശത്ത് വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കലുള്ള രേഖകള്‍ പരിശോധിച്ച,് എന്‍പിആര്‍ എന്റോള്‍ ചെയ്തിട്ടുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മരണപ്പെട്ട ആളുകളെ ഒഴിവാക്കുന്നുണ്ടെന്നും നവജാതശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നുണ്ടെന്നും ഉറപ്പു വരുത്തണം. ഓരോ വ്യക്തിയുടെയും ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ മുതലായ വിവരങ്ങള്‍ കൂടി ശേഖരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഈ വിവരങ്ങള്‍, വിവരശേഖരണത്തിനായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി നല്‍കി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it