ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ ഈ മാസം
BY Sumeera SMR5 Dec 2015 2:48 AM GMT
Sumeera SMR5 Dec 2015 2:48 AM GMT
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്ന നടപടികള്‍ സംസ്ഥാനത്ത് ഈ മാസം ആരംഭിക്കും. എന്‍പിആര്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ പുതുക്കുന്നതിനായി നിയുക്തരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിക്കുന്നതാണ്. എല്ലാ സ്ഥിരതാമസക്കാരും തങ്ങളുടെ പ്രദേശത്ത് വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കലുള്ള രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. എന്‍പിആറില്‍ എന്റോള്‍ ചെയ്തിട്ടുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തണം.
മരണപ്പെട്ട ആളുകളെ ഒഴിവാക്കണം. പുതിയ അംഗങ്ങളെ (നവജാതശിശുക്കള്‍ ഉള്‍പ്പെടെ) ഉള്‍പ്പെടുത്തണം. ഓരോ വ്യക്തിയുടെയും ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് മുതലായ വിവരങ്ങള്‍ ഉദ്യോഗസ്ഥന് കൃതൃമായി നല്കി സഹകരിക്കണം.
രേഖകളുടെ പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ വ്യക്തികളെയും സംബന്ധിച്ച മേല്‍പ്പറഞ്ഞ രേഖകള്‍ (ലഭ്യമായവ) മുന്‍കൂട്ടി കരുതിവയ്ക്കണമെന്ന് സംസ്ഥാന സെന്‍സസ് ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT