Flash News

ദേശീയ ഗെയിംസ്: 10.98 കോടിയുടെ പാഴ്‌ചെലവ് കണ്ടെത്തി



തിരുവനന്തപുരം: ദേശീയ ഗെയിംസ് സംബന്ധിച്ച ഓഡിറ്റ് റിപോര്‍ട്ടില്‍ 10.98 കോടിയുടെ പാഴ്‌ച്ചെലവ് കണ്ടെത്തിയതായി ധനമന്ത്രി തോമസ് ഐസക്. 10.98 കോടിയുടെ അധിക ചെലവും 3.35 കോടി രൂപയുടെ നഷ്ടവുമുണ്ടായെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്‌റ്റേറ്റ്‌മെന്റ് തുടര്‍നടപടികള്‍ക്കായി ഓഡിറ്റ് വകുപ്പിനു കൈമാറിയിട്ടുണ്ടെന്നു  മന്ത്രി നിയമസഭയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it