ദേശീയ ഗെയിംസ്: വാര്‍ത്തകള്‍ അടിസ്ഥാനരഹിതം- കമ്മീഷണര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് സിഎജി കണ്ടെത്തിയതായി വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് നാഷനല്‍ ഗെയിംസ് ചീഫ് കമ്മീഷണര്‍. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട 2009-15 വരെയുളള കണക്കുകളും രേഖകളും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സമഗ്രമായി പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് വിശദമായ മറുപടി ഡിസംബര്‍ 11 ന് നാഷനല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഭൂരിപക്ഷം ഓഡിറ്റ് പരാമര്‍ശങ്ങളില്‍ മേലുള്ള നടപടികളും അവസാനിപ്പിക്കുകയുണ്ടായി. എന്നാല്‍, 28 വിഷയങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെബ്രുവരി 29ന് കത്ത് നല്‍കുകയും ഇതിനുള്ള മറുപടി ഏപ്രില്‍ എട്ടിന് സമര്‍പ്പിക്കുകയും ചെയ്തു. മറുപടിയില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കാമെന്നും അറിയിച്ചിട്ടുണ്ട്. രേഖകള്‍ ംംം.സലൃമഹമ2015.രീാ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it