Flash News

ദേശീയഗാനത്തെ ആക്ഷേപിച്ചെന്ന് ആരോപണം;ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദത്തില്‍

ദേശീയഗാനത്തെ ആക്ഷേപിച്ചെന്ന് ആരോപണം;ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദത്തില്‍
X


കണ്ണൂര്‍: തലശേരി ബ്രണ്ണന്‍ കോളേജ് മാഗസിന്‍ ദേശീയഗാനത്തെയും ദേശീയ പതാകയെയും അപമാനിച്ചെന്ന് ആരോപണം. 'പെല്ലറ്റ്' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മാഗസിനിലെ 13-ാം പേജിലാണ് ആരോപണത്തിനാസ്പദമായ സംഭവം. തിയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ രണ്ട് പേര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നതായുള്ള ചിത്രമാണ് വിവാദത്തിനിടയാക്കിയത്. 'സിനിമാ തിയേറ്ററില്‍ കസേര വിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം, തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം' എന്ന ഹൈക്കു കവിതയുടെ പശ്ചാത്തല ചിത്രമായാണ് ഇത് വരച്ചിരിക്കുന്നത്.
അതേസമയം, വിവാദം അനാവശ്യമാണെന്നും, ദേശീയത അടിച്ചേല്‍പ്പിക്കുമ്പോഴും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിനെയാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്നും മാഗസിന്‍ എഡിറ്റര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ മാഗസിന്‍ വിതരണം നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it