ദേശീയ കായികമേള: കേരളം പിന്മാറി

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പിന് അവകാശവാദം ഉന്നയിക്കേണ്ടെന്നു സംസ്ഥാനം തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രായോഗിക വശങ്ങള്‍ പരിഗണിച്ച് മേളയുടെ നടത്തിപ്പില്‍ നിന്നു പിന്‍മാറിയത്. ഇതുസംബന്ധിച്ച് നേരത്തേ ചീഫ് സെക്രട്ടറിയോട് വിദ്യാഭ്യാസവകുപ്പ് റിപോര്‍ട്ട് തേടിയിരുന്നു.
മേള നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍, സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷ, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ നടക്കുന്ന സമയത്താണ് മീറ്റ് നടത്തേണ്ടത്. അതിനാല്‍, ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it