malappuram local

ദേശീയപാത വികസനം - സ്ഥലമേറ്റെടുപ്പിനു മുമ്പ് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കും: ജില്ലാ കലക്ടര്‍



മലപ്പുറം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് സര്‍േവ നടത്തുന്നതിനുള്ള മൂന്ന് എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി നഷ്ടപരിഹാര പൂനരധിവാസ പാക്കേജ് പുറപ്പെടുവിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. തിങ്കളാഴ്ച മധ്യരേഖ നിര്‍ണയം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സമര സമിതികളുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. 45 മീറ്റര്‍ ചുങ്കപ്പാതക്കായുള്ള സ്ഥലമെടുപ്പ് ജില്ലയില്‍ കാല്‍ ലക്ഷം പേരെ ബാധിക്കുമെന്ന് സമരസമിതി പറഞ്ഞു. പുതിയ അലൈന്‍മെന്റ് പ്രകാരം കുടിയിറക്കിന്റെയും മറ്റ് നാശനഷ്ടങ്ങളുടെയും തോത് കുറയുമെന്ന് കലക്ടര്‍ അവകാശപ്പെട്ടു. കരമനകളിയിക്കവിള, ഗോവന്‍ മാതൃകയില്‍ 30 മീറ്ററില്‍ ആറ് വരിപ്പാതയാണ് കേരളത്തിന് അനുയോജ്യമെന്ന് സമരസമിതി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം 45 മീറ്ററാണെന്ന് കലക്ടര്‍ വെളിപ്പെടുത്തി. മധ്യരേഖ നിര്‍ണയവുമായി ബന്ധപ്പെട്ട് സ്വകാര്യ ഭൂമിയില്‍ കല്ലിടരുതെന്ന് സമരസമിതി ആവശ്യപ്പെട്ടു. പരമാവധി പാലിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബു ലൈസ് തേഞ്ഞിപ്പലം, ചെയര്‍മാന്‍ വി പി ഉസ്മാന്‍ ഹാജി, എന്‍എച്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ആസാദ്, കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കലക്ടര്‍ക്കു നിവേദനവും നല്‍കി.
Next Story

RELATED STORIES

Share it